ന്യൂഡല്‍ഹി: അഡാര്‍ ലൗ ചിത്രത്തിലെ ഗാനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് കോടതി വിശദമാക്കി. ഇനി ഒരിടത്തും പാട്ടിനെതിരെ കേസെടുക്കരുതെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. പബ്ലിസിറ്റിക്കു വേണ്ടിയാണോ ഹര്‍ജിയെന്നും കോടതി ചോദിച്ചു.
കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന പ്രിയയുടെ അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ അംഗീകരിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതിന് പ്രിയയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും കേരളത്തില്‍ വര്‍ഷങ്ങളായി പ്രചരണത്തിലുള്ള മാപ്പിളപാട്ടാണ് ഇതെന്നും പ്രിയയുടെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.