മോഹൻലാലിന്റെ ആരാധികയായി മഞ്ജു വാര്യർ വേഷമിടുന്ന ‘മോഹൻലാൽ’ സിനിമയുടെ ടീസർ പുറത്തിറങ്ങി. സജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായ ദിവസം ജനിച്ച മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുന്നത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ദൃശ്യം വരെയുള്ള മോഹൻലാലിന്റെ സിനിമകളിലൂടെയുള്ള സഞ്ചാരമാണ് മോഹൻലാൽ സിനിമ. ‘ചങ്കല്ല ചങ്കിടിപ്പാണ് ലവ് മോഹൻലാൽ’ എന്ന ടാഗ് ലൈനിലാണ് ചിത്രമെത്തുന്നത്.
മീനുക്കുട്ടിയുടെ ഭർത്താവ് സേതുമാധവനായി ഇന്ദ്രജിത്ത് സുകുമാരനാണ് എത്തുന്നത്. സാത്താൻ ജോസ് എന്ന കഥാപാത്രമായി സലീം കുമാർ, ആലുവ ആമോദായി അു വർഗ്ഗീസ്, ജിപി എന്ന കഥാപാത്രമായി ഹരീഷ് കണാരൻ തുടങ്ങിയവർ വേഷമിടുന്നു.
ഇവർക്ക് പുറമേ ചിത്രത്തിൽ സൗബിൻ ഷാഹിർ, കോട്ടയം പ്രദീപ്, കെപിഎസി ലളിത, ബാലചന്ദ്രൻ ചുള്ളിക്കാട്, സുനിൽ സുഗത, മണിയൻപിള്ള രാജു, ബിജുക്കുട്ടൻ, കോട്ടയം നസീർ, സിദ്ദിഖ് തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.
സുനീഷ് വാരനാടാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മൈൻഡ് സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.