മലയാളിയുടെ പ്രിയനടന് വ്യത്യസ്ത സമ്മാനം നൽകി സൗദി അറേബ്യൻ പൗരനായ ആരാധകൻ.ജിമിക്കി കമ്മൽ എന്ന പാട്ടിന്റെ വീഡിയോ ആൽബം ചെയ്താണ് ഷെയ്ഖ് ഹാഷിം അബ്ബാസ് പ്രിയ നടനോടുള്ള ഇഷ്ടം കാട്ടിയത്.
കേരളത്തിൽ ഷൂട്ട് ചെയ്ത വീഡിയോയിൽ ഹാഷിമും ഒപ്പം ഒരു കൂട്ടം ചെറുപ്പക്കാരുമാണുള്ളത്. മോഹൻലാലിനോടുള്ള ഇഷ്ടമാണ് തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്ന് അദ്ദേഹം പറയുന്നു.
റിയാദില്‍ താമസിക്കുന്ന ഇദ്ദേഹം കജൂര്‍ ഡേറ്റ്സ് എന്ന പ്രശസ്തമായ ഈന്തപ്പഴ കമ്പനിയുടെ ഉടമ കൂടിയാണ്.
മലയാളികളായ തന്റെ സുഹൃത്തുക്കളിൽ നിന്ന് അടുത്ത കാലത്തായാണ് ഹാഷിം മോഹൻലാലിനെ കുറിച്ചറിയുന്നത്.സിനിമകളും,ഗാനങ്ങളും കണ്ടതോടെ ആരാധന കൂടി.
ഒടുവിൽ ആരാധന മൂത്ത് ഹാഷിം പറന്നു കേരളത്തിലേക്ക്.ക്യൂനിലെ ലാലേട്ടനെ കുറിച്ചുള്ള പാട്ടോടെയാണ് ഹാഷിമിന്റെ വീഡിയോ ആരംഭിക്കുന്നത്.