Movie

ഭായ്ജാൻ ചൈനയിൽ 200 കോടി നേടി

ന്യൂഡൽഹി : 2015 ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രം ബജ്റംഗി ഭായ്ജാന് ചൈനയിൽ നിന്നും 200 കോടി കലക്ഷൻ. മൊഴി മാറ്റിയ ചിത്രം മാർച്ച് 2 നാണ് ചൈനയിൽ റിലീസ് ചെയ്തത്.

ദംഗൽ,സീക്രട്ട് സൂപ്പർ സ്റ്റാർ എന്നീ ചിത്രങ്ങൾക്ക് ശേഷം ചൈനയിൽ നിന്നും ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമാണ് ബജ്റംഗി ഭായ്ജാൻ.

ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾക്ക് ഏറ്റവും കൂടുതൽ കലക്ഷൻ ലഭിക്കുന്ന ബോക്സ് ഓഫീസുകളിലൊന്നായി ചൈന മാറിയിരിക്കുകയാണ്.

ഇറോസ് ഇന്റർനാഷണൽ ചൈനയിലെ ഇ സ്റ്റാർസ് ഫിലിംസുമായി ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.ചിത്രം ചൈനയിലെ 8000 ത്തോളം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.

ചൈനീസ് ഭാഷയിലുള്ള ഔദ്യോഗിക പോസ്റ്ററും പുറത്തിറക്കിയിരുന്നു.കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ കരീന കപൂർ,ഹർഷാലി മൽഹോത്ര തുടങ്ങിയവരും അഭിനയിച്ചിരുന്നു.

204 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close