മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യക്ക്. അഞ്ച് വർഷത്തേക്കുള്ള കരാർ 6138.1 കോടി രൂപയ്ക്കാണ് ബിസിസിഐയിൽ നിന്നും സ്റ്റാർ വാങ്ങിയത്.
2018 മുതൽ 2023 വരെ ഇന്ത്യൻ ടീം സ്വദേശത്തും വിദേശത്തുമായി കളിക്കുന്ന കളികളുടെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം സ്റ്റാർ സ്വന്തമാക്കിയത് ജിയോ, സോണി അടക്കമുള്ള പ്രമുഖരെ പിന്തള്ളിയാണ്.
നേരത്തെ 3851 കോടി രൂപയ്ക്കാണ് 2012 മുതൽ 2018 വരെയുള്ള ഇന്ത്യയുടെ മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാർ വാങ്ങിയത്. ഇത്തവണ അത് ഇരട്ടിയോളമായി. ഇന്ത്യൻ പ്രമിയർ ലീഗിന്റെ സംപ്രേഷണാവകാശവും സ്റ്റാർ സ്വന്തമാക്കിയിരുന്നു.