ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. വനിതകളുടെ ഭാരോദ്വഹനത്തില്‍ 53 കിലോ വിഭാഗത്തില്‍ സഞ്ജിത ചാനുവാണ് ഇന്ന് ഇന്ത്യക്കു വേണ്ടി സ്വര്‍ണ്ണം നേടിയത്. ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തിലും സഞ്ജിത സ്വര്‍ണ്ണം നേടിയിരുന്നു.
48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്നലെ മീരഭായ് ചാനു സ്വര്‍ണ്ണം നേടിയിരുന്നു. 2 സ്വര്‍ണ്ണവും 1 വെള്ളിയുമാണ് ഇന്ത്യയുടെ ഇതുവരെയുള്ള മെഡല്‍ നേട്ടം.