ഭുവനേശ്വർ: സൂപ്പർകപ്പിൽ നിന്നും കേരളാ ബ്ലാസ്റ്റേഴ്സ് പുറത്ത്. പ്രീ ക്വാർട്ടറിൽ നെരോക്ക എഫ് സിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
പുൾഗയും മലയാളി താരം പ്രശാന്തുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ അലസരായി കളിച്ച ബ്ലാസ്റ്റേഴ്സിന്റെ പിഴവുകൾ കണ്ടെത്തിയ നെരോക്ക അത് മുതലാക്കുകയായിരുന്നു.