ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മൂന്നാം സ്വര്‍ണ്ണം സ്വന്തമാക്കി. ഭാരോദ്വഹനത്തലാണ് ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണവും. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണ്ണം നേടിയത്. ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇതേ വിഭാഗത്തില്‍ സതീഷ്കുമാര്‍ സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി.
വനിതകളുടെ ഭാരോദ്വഹനത്തില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മീരഭായ് ചാനുവും 53 കിലോ വിഭാഗത്തില്‍ സഞ്ജിത ചാനുവുമാണ് ആദ്യ സ്വര്‍ണ്ണം നേടിയവര്‍.