ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണ്ണം കൂടി. വനിതകളുടെ 69 കിലോ വിഭാഗത്തില്‍ പൂനം യാദവാണ് ഇന്ന് സ്വര്‍ണ്ണം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി. 2014ല്‍ ഗ്ലാസ്ഗോയില്‍ നടന്ന ഗെയിംസില്‍ പൂനം ഇതേ വിഭാഗത്തില്‍ വെങ്കലം നേടിയിരുന്നു. നിലവില്‍ മെഡല്‍പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.