ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ സ്വര്‍ണ്ണവും വെള്ളിയും ഇന്ത്യ നേടി. 16കാരിയായ മനു ഭാക്കര്‍ സ്വര്‍ണ്ണവും ഇന്ത്യയുടെ തന്നെ ഹീന സിധു വെളളിയും നേടി.
ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒന്‍പതായി ഉയര്‍ന്നു. ആറു സ്വര്‍ണ്ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. ഇതില്‍ ഏഴു മെഡലുകളും ഭാരോദ്വഹനത്തിലാണ് ലഭിച്ചത്. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ വനിതകളുടെ 69 കിലോ വിഭാഗത്തില്‍ പൂനം യാദവ് സ്വര്‍ണ്ണം നേടിയിരുന്നു.