ഗോൾഡ് കോസ്റ്റ് : കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണം . വനിതകളുടെ വിഭാഗത്തിലാണ് ഇന്ത്യ സ്വർണം നേടിയത് . ഇതാദ്യമായാണ് കോമൺവെൽത്ത് ടേബിൾ ടെന്നീസിൽ ഇന്ത്യ സ്വർണം നേടുന്നത്. സിംഗപ്പൂരിനെ 3-1 നു തോൽപ്പിച്ചാണ് ഇന്ത്യൻ ജയം
മാണിക്ക ബത്ര, മൗമദാസ് , മാധുരിക പട്കർ തുടങ്ങിയവരുടെ ടീമാണ് ഇന്ത്യക്ക് സ്വർണ നേട്ടം സമ്മാനിച്ചത്.ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം ഏഴായി ഉയർന്നു. നിലവിൽ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പെടെ പന്ത്രണ്ട് മെഡലാണ് ഇന്ത്യയുടെ ആകെ സമ്പാദ്യം.
2010 ൽ ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതകൾ ഫൈനലിലെത്തിയെങ്കിലും സ്വർണം നേടാൻ കഴിഞ്ഞിരുന്നില്ല.