പൂനെ : ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റ് ജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിൽ. 180 റൺസ് വിജയലക്ഷ്യം ആറു പന്ത് ശേഷിക്കെ ചെന്നൈ മറികടന്നു.അമ്പാട്ടി റായിഡുവിന്റെ സെഞ്ചുറിയാണ് ചെന്നൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
അമ്പാട്ടി റായിഡുവിന്റെ സെഞ്ചുറിക്കുതിപ്പിൽ ചെന്നൈ വിജയതീരത്ത്. 180 റൺസ് വിജയലക്ഷ്യം ആറു പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു.
62 പന്തിലാണ് റായിഡു സെഞ്ചുറി പൂർത്തിയാക്കി. പൂനെ സ്റ്റേഡിയത്തെ അവേശത്തിലാഴ്ത്തിയ ഏഴ് ബൗണ്ടറികളും ഏഴ് സിക്സറുകളും ഉൾപ്പടെയായിരുന്നു സെഞ്ച്വറി.57 റൺസ് എടുത്ത ഷെയ്ൻ വാട്സനും 20 റൺസ് എടുത്ത എം എസ് ധോണിയും റായിഡുവിന് മികച്ച പിന്തുണ നൽകി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസ് എടുത്തത്. ധവാൻ 79 ഉം കെയ്ൻ വില്യംസൺ 51 ഉം റൺസ് എടുത്തു. ജയത്തോടെ 12 മത്സരങ്ങളിൽ നിന്നും 16 പോയിന്റുമായി ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചു