ഇൻഡോർ: കിംഗ്സ് ഇലവൻ പഞ്ചാബിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ പ്ളേ ഓഫ് സാദ്ധ്യത നില നിർത്തി. ഇൻഡോറിൽ നടന്ന മത്സരത്തിൽ പത്തുവിക്കറ്റിനാണ് ബാംഗളൂർ പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ചത്.
ടോസ് നേടിയ ബാംഗളൂർ പഞ്ചാബിനെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. ലോകേഷ് രാഹുലും ക്രിസ് ഗെയ്ലും ആദ്യവിക്കറ്റിൽ എടുത്ത 36 റൺസാണ് പഞ്ചാബ് ഇന്നിംഗ്സിലെ ഏറ്റവും വലിയ പാർട്ട്ണർഷിപ്പ് .
പിന്നീട് നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ പതിനാറാം ഓവറിൽ 88 റൺസിന് പഞ്ചാബ് ഓൾ ഔട്ടായി .മറുപടിയായി ഓപ്പണിംഗ് ഇറങ്ങിയ വിരാട് കോലിയും പാർത്ഥിവ് പട്ടേലും ചേർന്ന് ഒൻപതാം ഓവറിൽ അനായാസം ബാംഗളൂരുവിനെ വിജയതീരത്തെത്തിച്ചു. പാർത്ഥിവ് 40 ഉം കോലി 48 ഉം റൺസെടുത്തു
ബാംഗളൂരിനു വേണ്ടി ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തു.