ബംഗളൂരു ; കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ച സമയം വേണമെന്ന് ബിജെപി ഗവർണറെ കണ്ട് ആവശ്യപ്പെട്ടു.
104 സീറ്റാണ് കർണാടകയിൽ ബിജെപി നേടിയിരിക്കുന്നത്.കോൺഗ്രസിന് 78 ഉം,ജെഡി എസിന് 37 സീറ്റുമാണ് ഉള്ളത്.
മുഖ്യമന്ത്രിസ്ഥാനം ജനതാദൾ സംസ്ഥാനാധ്യക്ഷൻ കുമാരസ്വാമിക്ക് വാഗ്ദാനം ചെയ്താണ് കോൺഗ്രസ്സ് അധികാരത്തിലേറാൻ നീക്കം, നടത്തുന്നത്.
അതേ സമയം കുമാര സ്വാമിയും, സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് ഇന്ന് ഗവർണറെ കാണുന്നുണ്ട്