ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ബാറ്റ്സ്മാൻമാരും ബൗളർമാരും മാത്രമല്ല ഒരുപിടി ഫീൽഡർമാരും മത്സരങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത്തരത്തിൽ ബാറ്റ്സ്മാൻമാരെ കൂടാരം കയറ്റിയ ഒരു പിടി മാസ്മരികമായ ക്യാച്ചുകളുണ്ട് ഈ സീസണിലും.
ഇതിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് താരം എബിഡിവില്ലിയേഴ്സ് എടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ച് ഏറ്റവും മുന്നിലുള്ളത്.
മുംബൈയുടെ ഹർദ്ദിക് പാണ്ഡ്യയും, രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണും, ചെന്നൈയുടെ ശാർദ്ദൂൽ ധാക്കൂറും ഡൽഹിയുടെ ട്രെന്റ് ബോൾട്ടും അടക്കമുള്ള താരങ്ങളും സൂപ്പർ ക്യാച്ചുകളിലൂടെ ആരാധകരെ ഞട്ടിച്ചു.