ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായകമായ അവസാന മത്സരത്തില്‍ രാജസ്ഥാനോട് 30 റണ്‍സിന് തോറ്റ് ബാംഗ്ലൂർ പ്ലേഓഫ് കാണാതെ പുറത്ത്. നാല് ഓവറിൽ 16 വിക്കറ്റ് വഴങ്ങി 4 വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് ബാംഗ്ലൂർ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഉയർത്തിയ 165 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ബാംഗ്ലൂർ 134 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 21 പന്തില്‍ 33 റണ്‍സ് നേടിയ പാര്‍ഥിവ് പട്ടേലും 35 പന്തില്‍ 53 റണ്‍സ് നേടിയ ഡിവില്ല്യേഴ്സും മാത്രമാണ് ബാംഗ്ലൂരിനായി പൊരുതിയത്.
നിലവിൽ സൺറൈസേഴ്സും ചെന്നൈ സൂപ്പർ കിംഗ്സും മാത്രമാണ് പ്ലേഓഫിലേക്ക് യോഗ്യത നേടിയത്.