ന്യൂഡൽഹി : ഡൽഹിയിൽ ഐപിഎൽ വാതുവയ്പു സംഘം അറസ്റ്റിൽ. നാലു പേരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഗോകാൽപുരിയിലെ ചാന്ദ്ബാഗിൽനിന്നാണ് സംഘത്തെ പിടികൂടിയത്.
സ്ഥലത്തെ വീട് കേന്ദ്രീകരിച്ചാണ് വാതുവയ്പു നടന്നിരുന്നത്. എട്ട് മൊബൈൽ ഫോണുകൾ, എൽസിഡി ടിവി, ലാപ്ടോപ്പ്, രണ്ട് രജിസ്റ്റർ, സ്ലിപ് എന്നിവ ഇവിടെ നിന്നും കണ്ടെടുത്തു















