മുംബൈ: ഐപിഎൽ പ്ലേ ഓഫ് ലൈനപ്പായി. നാളെ നടക്കുന്ന ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിംഗിനെ നേരിടും. 23 ന് എലിമിനേറ്റേഴ്സ് മത്സരത്തിൽ കൊൽക്കത്ത നെറ്റ് റൈസേഴ്സും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും.
അവസാന ലീഗ് മത്സരത്തിൽ മുംബൈ ഡൽഹിയോടും പഞ്ചാബ് ചെന്നൈയോടും തോറ്റതോടെയാണ് രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്. 25 നാണ് രണ്ടാം ക്വാളിഫയർ മത്സരം. കലാശ പോരാട്ടം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ 27 ന് നടക്കും.