മുംബൈ: ഐപിഎൽ പ്ളേ ഓഫ് മത്സരങ്ങൾ ഇന്ന് ആരംഭിക്കും . വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിംഗിനെ നേരിടും.
ജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും. നായകൻ ധോണിയും അമ്പാട്ടി റായിഡും അടങ്ങിയ ബാറ്റിംഗ് നിരയാണ് ചെന്നൈയുടെ കരുത്ത്. റാഷീദ് ഖാനും ഭുവനേശ്വർകുമാറും നേതൃത്വം നൽകുന്ന ബൗളിംഗ് വിഭാഗത്തിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ.
കെയ്ൻ വില്യംസൺ ഫോമിലാണെങ്കിലും മധ്യനിരക്കാർ ഫോമിലേക്ക് ഉയരാത്തതാണ് ഹൈദരാബാദിനെ അലട്ടുന്നത്.രാത്രി എട്ടിനാണ് മത്സരം.