മലപ്പുറം ; പരപ്പനങ്ങാടിയിൽ ബിജെപി അനുഭാവികളുടെ വീടിനു നേരെ സിപിഎം പ്രവർത്തകരുടെ കൈയ്യേറ്റം.
ബിജെപി അനുഭാവികളായ പഴശ്ശി നഗറിലെ തുണിശേരി വേലായുധൻ, തണ്ടാൻപറമ്പത്ത് ചന്ദ്രൻ എന്നിവരുടെ വീടുകളിലാണ് 3030 വരെ ചുവരെഴുത്തിനായി ബുക്കിംഗ് ചെയ്തതായി സിപിഎം പ്രവർത്തകർ എഴുതി ചേർത്തത്.ചുവന്ന നക്ഷത്രവും വരച്ചുചേർത്തിട്ടുണ്ട്.ചന്ദ്രന്റെ വീടിന്റെ ജനൽച്ചില്ല് പൊട്ടിക്കുകയും ചെയ്തു
ഇന്നലെ രാത്രിയാണു സംഭവം. ‘സിപിഐഎം ബുക്ക്ഡ് – 3030’ എന്നാണ് ചുവരുകളിൽ എഴുതിയിരിക്കുന്നത്. ചുവരിലും ജനലിലും തൂണിലും ഇത്തരത്തിൽ എഴുതി വൃത്തികേടാക്കിയിട്ടുണ്ട്.
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.