മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിന് തകർപ്പൻ ജയം. കോസ്റ്റാറിക്കയ്ക്കെതിരായ നിർണായക മത്സരത്തിൽ എതിരില്ലാത്ത 2 ഗോളിനാണ് ബ്രസീലിന്റെ ജയം. ഫിലിപ്പ് കുട്ടീഞ്ഞോയും നെയ്മറുമാണ് ബ്രസീലിനായി ഗോൾ നേടിയത്.
90 മിനിറ്റ് വരെ ഇരു ടീമുകളും ഗോളുകളൊന്നും നേടിയിരുന്നില്ല. അധിക സമയമായി കിട്ടിയ സമയത്താണ് ബ്രസീൽ രണ്ട് ഗോളുകളും നേടിയത്. അധിക സമയത്തിന്റെ ആദ്യ മിനിറ്റിൽ കിട്ടിയ അവസരം കുട്ടീഞ്ഞോ വലയിലെത്തിച്ചു. ബ്രസീൽ ഒരു ഗോളിന് മുന്നിൽ. അധിക സമയത്തിന്റെ ഏഴാം മിനിറ്റിൽ നെയ്മർ വീണ്ടും വലചലിപ്പിച്ചതോടെ ബ്രസീലിന് 2 ഗോളിന്റെ തകർപ്പൻ ജയം.