മോസ്കോ: സെർബിയയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് കീഴടക്കി സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ സാധ്യത നിലനിർത്തി. അഞ്ചാം മിനിറ്റിൽ അലക്സാണ്ടർ മിത്രോവിച്ചിലൂടെ സെർബിയയാണ് ആദ്യം ഗോൾ നേടിയത്.
എന്നാൽ 52-ാം മിനിറ്റിൽ ഗ്രാനിറ്റ് ഷാക്കയിലൂടെ ഒപ്പമെത്തിയ സ്വിസ്സ് ടീം 90-ാം മിനിറ്റിൽ ഷെർദാൻ ഷാക്കിരിയിലൂടെ ജയം സ്വന്തമാക്കുകയും ചെയ്തു. ജയത്തോടെ രണ്ട് മത്സരത്തിൽ 4 പോയിന്റുമായി പട്ടികയിൽ ബ്രസീലിനൊപ്പം മുൻപന്തിയിലെത്തി സ്വിറ്റ്സർലൻഡ്.
മൂന്നാമതുള്ള സെർബിയയ്ക്ക് മൂന്ന് പോയിന്റുണ്ട്. ഈ മാസം 27ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീൽ – സെർബിയയേയും, സ്വിറ്റ്സർലൻഡ് – കോസ്റ്റാറിക്കയേയും നേരിടും.