മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകും. രാത്രി 7.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഫ്രാന്‍സിനെ നേരിടും. യുറുഗ്വായും പോര്‍ച്ചുഗലും തമ്മിലുള്ള രണ്ടാം മത്സരം രാത്രി 11.30 ന് നടക്കും. ഞായറാഴ്ച നടക്കുന്ന മത്സരങ്ങളില്‍ സ്‌പെയിന്‍ റഷ്യയേയും, ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെയും നേരിടും. ബ്രസീല്‍ മെക്‌സികോ പ്രീക്വാര്‍ട്ടര്‍ മത്സരം രണ്ടാം തീയതി രാത്രി 7.30ന് നടക്കും. ബല്‍ജിയം ജപ്പാന്‍ മത്സരവും തിങ്കളാഴ്ച അരങ്ങേറും. മൂന്നാം തീയതി നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്വീഡന്‍ സ്വിറ്റ്‌സര്‍ലന്‍ഡുമായും കൊളംബിയ ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.















