മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കമാകും. രാത്രി 7.30 ന് നടക്കുന്ന ആദ്യ മത്സരത്തിൽ അർജന്റീന – ഫ്രാൻസിനെ നേരിടും. ഉറുഗ്വായും – പോർച്ചുഗലും തമ്മിലുള്ള രണ്ടാം മത്സരം രാത്രി 11.30 ന് നടക്കും.
ഞായറാഴ്ച നടക്കുന്ന മത്സരങ്ങളിൽ സ്പെയ്ൻ – റഷ്യയേയും, ക്രൊയേഷ്യ – ഡെൻമാർക്കിനെയും നേരിടും. ബ്രസീൽ – മെക്സികോ പ്രീക്വാർട്ടർ മത്സരം രണ്ടാം തീയതി രാത്രി 7.30 നടക്കും. ബൽജിയം – ജപ്പാൻ മത്സരവും തിങ്കളാഴ്ച അരങ്ങേറും. മൂന്നാം തീയതി നടക്കുന്ന പ്രീക്വാർട്ടർ മത്സരങ്ങളിൽ സ്വീഡൻ – സ്വിറ്റ്സർലൻഡുമായും കൊളംബിയ – ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.
റഷ്യൻ ലോകകപ്പിൽ ഏഷ്യൻ വൻകരയുടെ പ്രതിനിധിയായി ജപ്പാൻ പ്രീക്വാർട്ടറിലേക്കെത്തി. അതേസമയം, നിലവിലെ ചാമ്പ്യൻമാരായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത് ആരാധകരെ നിരാശരാക്കി.