ഷൂട്ടൗട്ടില്‍ സ്പെയിനെ തകർത്ത് റഷ്യ ക്വാർട്ടറിൽ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഷൂട്ടൗട്ടില്‍ സ്പെയിനെ തകർത്ത് റഷ്യ ക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2018, 10:22 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ സ്പെയിനെ അട്ടിമറിച്ച് റഷ്യ ക്വാർട്ടറിൽ. മുൻ ചാമ്പ്യന്മാരെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് അവസാന എട്ടിൽ റഷ്യ ഇടം പിടിച്ചത്. സ്പെയിന്‍റെ രണ്ട് കിക്കുകൾ തടുത്തിട്ട റഷ്യൻ ഗോളി ഇഗോർ അക്കിൻഫീവാണ് വിജയശിൽപി.

ശക്തമായ മുന്നേറ്റമാണ് തുടക്കം മുതൽ സ്പെയിൻ നടത്തിയതെങ്കിലും ഈ ലോകകപ്പിലുടനീളം കണ്ട ഫിനിഷിങിലെ പോരായ്മ അവർക്ക് വിനയാവുകയായിരുന്നു. റഷ്യയുടെ പ്രതിരോധ തന്ത്രങ്ങൾ കൂടിയായപ്പോൾ കാര്യങ്ങൾ പൂർണം. സെർ‍ഗെ ഇഗ്നാഷെവിച്ചിന്‍റെ സെൽഫ് ഗോളിലൂടെ 12-ാം മിനിറ്റിൽ സ്പെയിൻ മുന്നിലെത്തി. ഇസ്കോയുടെ ഫ്രീകിക്ക് ഇഗ്നാഷെവിച്ചിന്‍റെ കാലിൽ തട്ടി വലയിലേക്ക്. മത്സരത്തിൽ സ്പെയിൻ വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും റഷ്യൻ പ്രതിരോധം പിളർത്താനായില്ല. 41-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ റഷ്യ തുല്യത നേടി. സ്വന്തം ബോക്സിനുള്ളിൽ ജെറാർഡ് പിക്വെ പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു പെനാൽറ്റി. ആർട്ടെം സ്യൂബ അനായാസം പന്ത് വലയിലാക്കി.

66-ാം മിനിറ്റിൽ ഇനിയെസ്റ്റ ഇറങ്ങിയതോടെ സ്പാനാഷ് ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ച കൈവന്നെങ്കിലും ഗോൾ അകന്ന് നിന്നു. അവസാന മിനിറ്റുകളിലേക്ക് അടുത്തത്തോടെ സ്പെയിനിന്‍റെ സമ്പൂർണ ആക്രമണവും റഷ്യയുടെ പ്രതിരോധവും നിറഞ്ഞുനിന്നത്. മത്സരം അധികസമയത്തേക്ക് നീണ്ടപ്പോഴും ഇടയ്‌ക്കിടെ സ്പാനിഷ് താരങ്ങളുടെ ഷോട്ടുകൾ ഗോൾ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും റഷ്യൻ ഗോളി അകിൻഫീവ് നിഷ്പ്രയാസം കയ്യിലൊതുക്കി.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഇനിയെസ്റ്റയും ജെറാ‍ർഡ് പിക്വെയും ലക്ഷ്യം കണ്ടെങ്കിലും മൂന്നാമതെത്തിയ കോക്കെയുടെ ഷോട്ട് അകിൻഫീവ് സേവ് ചെയ്തതോടെ റഷ്യയ്‌ക്ക് മേൽക്കൈ. അടുത്ത കിക്കെടുത്ത സെർജിയോ റാമോസ് പിഴവ് വരുത്തിയില്ല. എന്നാൽ അവസാന കിക്കെടുത്ത ഇയാഗോ അസ്പാസിന്‍റെ ഷോട്ട് തട്ടിയകറ്റി അകൻഫീവ് സ്പാനിഷ് പോരാട്ടത്തിന് തിരശ്ശീല വീഴ്‌ത്തി.

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies