ന്യൂഡല്‍ഹി: ഡിജിപി നിയമനാധികാരം യുപിഎസ്സിക്ക് വിടാന്‍ സുപ്രീംകോടതി വിധി. സംസ്ഥാന സര്‍ക്കാരുകള്‍ പൊലീസ് മേധാവിമാരെ തെരഞ്ഞടുക്കുന്നത് തടഞ്ഞു കൊണ്ടാണ് പുതിയ വിധി.
ഡിജിപി വിരമിക്കുന്നതിന് മൂന്നു മാസം മുന്‍പ് പുതിയ പട്ടിക തയാറാക്കണം. ഈ പട്ടിക യുപിഎസ്സിക്ക് സംസ്ഥാന സര്‍ക്കാര്‍ അയക്കണം. ഇതില്‍ നിന്നും യുപിഎസ്സി പാനല്‍ തയാറാക്കണം. ഈ പാനലില്‍ നിന്ന് നിയമനം നടത്തണമെന്നും സുപ്രീംകോടതി പറഞ്ഞു.
ഇടക്കാലത്തേക്ക് ഡിജിപിമാരെ നിയമിക്കരുതെന്നും ഒരാള്‍ക്ക് രണ്ടു വര്‍ഷം കാലാവധി ഉറപ്പാക്കണമെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി പ്രകാശ് സിംഗ് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.