പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്നവസാനിക്കും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്നവസാനിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2018, 03:56 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോളിന്‍റെ പ്രീക്വാർട്ടറിൽ സ്വീഡനും സ്വിറ്റ്സർലൻഡും ഇന്ന് നേർക്കുനേർ. മറ്റൊരു പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട്, കൊളംബിയയെ നേരിടും. പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് സമാനപമാകും.

ഗ്രൂപ്പ് എഫ് ജേതാക്കളായി എത്തിയ സ്വീഡനും ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്സർലൻഡും തമ്മിലുള്ള പ്രീക്വാർട്ടർ പോരാട്ടം വൈകിട്ട് 7.30നാണ് നടക്കുക. ജ‍ർമ്മനിയോട് തോറ്റെങ്കിലും ദക്ഷിണ കൊറിയയേയും മെക്സിക്കോയേയും തോൽപ്പിച്ചാണ് അവരുടെ നോക്കൗട്ട് പ്രവേശം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതും നല്ല ഒത്തിണക്കവും ശാരീരികമായ മേൽക്കയ്യും സ്വീഡനെ അപകടകാരികളാക്കുന്നു. 1994ലെ മൂന്നാം സ്ഥാനത്തിന് ശേഷം വലിയ പ്രഭാവം ചെലുത്താൻ കഴിഞ്ഞിട്ടില്ല.

മറുവശത്ത് അപ്രതീക്ഷിത മുന്നേറ്റമാണ് സ്വിസ് ടീം നടത്തിയത്. ബ്രസീലിനേയും കോസ്റ്റാറിക്കയേയും സമനിലയിൽ പിടിച്ച സ്വിറ്റ്സർലൻഡ് സെർബിയയെ തോൽപ്പിക്കുകയും ചെയ്തു. 1954ന് ശേഷം ക്വാർട്ടറിലെത്തിയിട്ടില്ലാത്ത സ്വിറ്റ്സർലൻഡിന് പ്രതിരോധത്തിലെ പ്രധാനികളായ ക്യാപ്റ്റൻ സ്റ്റീഫൻ ലിറ്റ്സ്റ്റെയിനറുടേയും ഫാബിയൻ ഷായറുടേയും സസ്പെൻഷൻ പ്രശ്നം സൃഷ്ടിച്ചേക്കും

ഗ്രൂപ്പ് എച്ച് ജേതാക്കളായ കൊളംബിയയും ഗ്രൂപ്പ് ജി രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം രാത്രി 11.30 ന് തുടങ്ങും. ആദ്യ മത്സരത്തിൽ ജപ്പാനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും പോളണ്ടിനേയും സെനഗലിനേയും പരാജയപ്പെടുത്തി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ എത്തിയെങ്കിലും ഇക്കുറി ഇംഗ്ലീഷ് പ്രതിരോധം തകർക്കുക ദുഷ്കരമായിരിക്കും. പന്തടക്കത്തിലും ഗതിനിയന്ത്രണത്തിലും മുൻതൂക്കം നേടുന്നതിനൊപ്പം ഇംഗ്ലണ്ടിന്‍റെ ശക്തമായ പ്രത്യാക്രമണത്തിന് തടയിടുകയും വേണം.

മറുവശത്ത് ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ യുവനിര നേരിടുന്ന ആദ്യ അഗ്നിപരീക്ഷയായിരിക്കും ഇന്നത്തെ മത്സരം. ലോകകപ്പിലെ ഇംഗ്ലീഷ് വരൾച്ചയ്‌ക്ക് അറുതിവരുത്താൻ കെൽപ്പുള്ളവരെന്ന് വിലയിരുത്തപ്പെടുന്ന ഹാരി കെയ്നും കൂട്ടരും പ്രതിഭയിലും ആത്മവിശ്വാസത്തിലും പോരാട്ട വീര്യത്തിലും മറ്റാരെക്കാളും മുന്നിലാണ്. നീക്കങ്ങളിലെ ഒത്തിണക്കവും ആക്രമണത്തിലെ മൂർച്ചയും തുടർന്നാൽ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുക പ്രയാസമായിരിക്കും.

Share105
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies