FIFA World Cup 2018

ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

മോസ്‌കോ: ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ കൊളംബിയയെ കീഴടക്കി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നാണ് ഇംഗ്ലണ്ടിന്റെ ജയം. ഇന്‍ജുറി ടൈമില്‍ കൊളംബിയ മുന്നിലെത്തിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. 57ാം മിനിട്ടില്‍ ഹാരി കെയ്‌നിന്റെ പെനാല്‍റ്റി ഗോളിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തുന്നത്. കോര്‍ണര്‍ കിക്കെടുക്കാനുള്ള ശ്രമത്തിനിടെ കാര്‍ലോസ് സാഞ്ചസ് ഹാരി കെയ്‌നെ വീഴ്ത്തിയതാണ് പെനാല്‍റ്റി അനുവദിക്കാന്‍ കാരണം. എന്നാല്‍ മത്സരം ഇന്‍ജുറി ടൈമിലേക്ക് കടന്നപ്പോള്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് കൊളംബിയ ഗോള്‍ നേടി. ക്വാഡ്രഡോ ഉയര്‍ത്തിവിട്ട ഗോള്‍ മിന വലക്കുള്ളിലേക്ക് കയറ്റുകയായിരുന്നു.

മത്സരത്തിനിടെ പലതവണ കൊളംബിയന്‍ ഇംഗ്ലീഷ് താരങ്ങള്‍ വാക് തര്‍ക്കത്തിലേര്‍പ്പെടുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. കൊളംബിയന്‍ താരങ്ങള്‍ക്ക് ആറും ഇംഗ്ലണ്ട് താരങ്ങള്‍ക്ക് രണ്ടും മഞ്ഞക്കാര്‍ഡുകള്‍ കിട്ടി.

സ്വീഡനായിരിക്കും ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

210 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close