സ്വീഡനെ തറപറ്റിച്ച് ഇംഗ്ലണ്ട് സെമിയിൽ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സ്വീഡനെ തറപറ്റിച്ച് ഇംഗ്ലണ്ട് സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2018, 09:43 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ സ്വീഡനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കീഴടക്കി ഇംഗ്ലണ്ട് സെമി ഫൈനലിൽ. 1990 ന് ശേഷം ആദ്യമായാണ് ലോകകപ്പിൽ ഇംഗ്ലണ്ട് സെമി ബർത്ത് ഉറപ്പിക്കുന്നത്.

നീണ്ട 28 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിക്കുന്നത്. പ്രീക്വാർട്ടറിൽ കൊളംബിയയ്‌ക്കെതിരേ പെനാൽറ്റി ഷൂട്ടൗട്ട് വിജയം നേടി ചരിത്രം തിരുത്തിയെത്തിയ ഇംഗ്ലണ്ടിനുമുന്നിൽ സ്വീഡന് പ്രതീക്ഷ ഉണർത്താനേ കഴിഞ്ഞില്ല. അങ്ങനെ ഇതുവരെ സ്വപ്ന സമാനമായി മുന്നേറിയ സ്വീഡന്, ഇംഗ്ലണ്ടിന്‍റെ യുവനിര മടക്കടിക്കറ്റ് നൽകി.

ആദ്യ പത്ത് മിനിറ്റിൽ പൂർണ ആധിപത്യം ഇംഗ്ലണ്ടിനായിരുന്നെങ്കിൽ, ശക്തമായ പ്രത്യാക്രമണങ്ങളുമായി സ്വീഡൻ പിന്നീട് തിരിച്ചുവരവ് നടത്തി. എന്നാൽ സ്വീഡിഷ് പ്രതീക്ഷകൾ തകർത്തുകൊണ്ട് 30ാം മിനിറ്റിൽ ഒരു സെറ്റ് പീസ് ഗോളിലൂടെ ഇംഗ്ലണ്ട് മുന്നിൽ. ആഷ്ലി യങ് എടുത്ത മനോഹരമായൊരു ലോഫ്റ്റഡ് കോർണറിൽ നിന്നും ഹാരി മഗ്വീർ ഹെഡ്ഡറിലൂടെ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. അവിസ്മരണീയമായ ആദ്യ അന്താരാഷ്‌ട്ര ഗോൾകൂടിയായി അത് ഹാരി മഗ്വീറിന്.

ക്ഷമയോടെ കെട്ടിപ്പടുത്ത നീക്കങ്ങൾക്കൊടുവിൽ 59-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡുയർത്തി. സ്വീഡിഷ് പെനാൽറ്റി ഏരിയയിലേക്ക് കടന്നുകയറി ജെസ്സെ ലിങ്കാർഡ് നൽകിയ ലോഫ്‍റ്റഡ് ക്രോസിൽ നിന്നും മനോഹരമായൊരു ഹെഡ്ഡറിലൂടെ ദേലെ അലി ഇംഗ്ലണ്ടിന്‍റെ രണ്ടാം ഗോൾ കണ്ടെത്തി.

വീണ്ടും സ്വീഡിഷ് ഗോൾ ലക്ഷ്യമാക്കി നിരവധി നീക്കങ്ങൾ നടത്തിയ ഇംഗ്ലീഷ് ടീമിന് നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.

മൂന്ന് ഉജ്ജ്വല സേവുകളുമായി ഗോൾകീപ്പർ ജോർഡൻ പിക് ഫോർഡ് തിളങ്ങിയപ്പോൾ, രണ്ട് സുവർണാവസരങ്ങൾ കള‍ഞ്ഞുകുളിച്ച റഹീം സ്റ്റെർലിംഗ് നിരാശപ്പെടുത്തി. എന്നാൽ, വേഗത്തിലുള്ള ആക്രമണങ്ങളിലൂടെ സ്റ്റെർലിംഗിന് സ്വീഡനെ സമ്മർദ്ദിലാക്കാൻ സാധിച്ചു.

Share641TweetSendShare

More News from this section

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

Latest News

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies