Kerala

പീഡന പരാതി പിൻവലിക്കാൻ വാഗ്‌ദാനം നൽകിയ വൈദികനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരെ നൽകിയ ലൈംഗിക പീഡന പരാതി പിൻവലിക്കാൻ വാഗ്‌ദാനങ്ങൾ നൽകിയ വൈദികൻ ജെയിംസ് എര്‍ത്തയിലിനെതിരെ പോലീസ് കേസെടുത്തു. സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ച് വാഗ്‌ദാനം നൽകിയതിന് കുറവിലങ്ങാട് പോലീസാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരിക്കുന്നത്.

ഇയാൾക്കെതിരെ സി ഐ എം സഭ നേരത്തെ നടപടിയെടുത്തിരുന്നു. കുര്യനാട് ആശ്രമത്തിന്റെ ചുമതലയിൽ നിന്നും, സഭയുടെ ഇടുക്കിയിലെ സ്ഥാപനത്തിലേക്ക് എര്‍ത്തയിലിനെ നേരത്തെ മാറ്റുകയും . കൂടാതെ ആശ്രമത്തിന്റെ പ്രയോര്‍, സ്‌കൂളുകളുടെ മാനേജര്‍ എന്നീ പദവികളില്‍നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിരുന്നു

കഴിഞ്ഞ ദിവസമാണ് ഫാദർ ജെയിംസ് സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ച് കേസിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ടത്. പ്രതിഫലമായി 10 ഏക്കർ സ്ഥലവും ആവശ്യപ്പെടുന്ന സ്ഥലത്ത് മഠവും നൽകുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു.

ഇരുവരുടെയും സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതിനെ തുടർന്നാണ് ഫാദർ ജെയിംസിനെതിരെ സഭ നടപടിയെടുക്കാൻ തീരുമാനിച്ചത്. ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ചയാളാണ് സിസ്റ്റര്‍ അനുപമ.എന്നാല്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്നായിരുന്നു സംഭവത്തോടുള്ള ജലന്ധര്‍ രൂപതാ സെക്രട്ടറിയുടെ പ്രതികരണം

235 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close