കോയമ്പത്തൂര്‍ : ഹിന്ദുസംഘടനാ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ട അഞ്ച് പേര് അറസ്റ്റില്‍.
കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ തമിഴ്നാട് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഹിന്ദു മക്കള്‍ കക്ഷി നേതാവായ അര്ജുന് സമ്പത്ത്, ഹിന്ദു മുന്നണി നേതാവായ മൂകാംബികൈ മണി എന്നിവരുൾപ്പെടെയുള്ളവരെ വധിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് വെളിപ്പെടുത്തി.
ചെന്നൈയിൽ നിന്ന് ഒരു കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയ വേളയിലാണ് നാലുപേർ അറസ്റ്റിലായത്.അഞ്ചാമൻ ഇവരെ സീകരിക്കാൻ എത്തിയതാണ്.വിശദമായ ചോദ്യം ചെയ്യലിലാണ് ഗൂഢാലോചന വെളിപ്പെട്ടത്.
തുടർന്ന് നേതാക്കൾക്കുള്ള സുരക്ഷ വർദ്ധിപ്പിച്ചു.