ഒരിടവേളയ്ക്ക് ശേഷം ഐടി കമ്പനികള്‍ വന്‍ റിക്രൂട്ട്മെന്റിനൊരുങ്ങുന്നു.
എച്ച്സിഎല്‍, ടിസിഎസ്, ഇന്‍ഫോസിസ്, ലിപ്രോ, ആമസോണ്‍ എന്നീ കമ്പനികളാണ് ടെക്കികളെ തേടുന്നത്.
എച്ച്സിഎല്‍ ഡെവലപ്പേഴ്സിനെയാണ് തേടുന്നത്. കൂടാതെ പ്രൊഫഷണലുകള്‍, ഫ്രഷേഴ്സ് എന്നിവരെയും എച്ച് സി എല്‍ ലക്ഷ്യമിടുന്നു.
ടിസിഎസ് മൂന്നു വര്‍ഷത്തിലെ ഏറ്റവും വലിയ നിയമനം ആണ് ഉദ്ദേശിക്കുന്നത്. കാമ്പസ് റിക്രൂട്ട്മെന്റ് ആണ് ഉദ്ദേശിക്കുന്നത്.
വിപ്രോ 20ശതമാനം ആളുകളെ നിയമിക്കാനാണു ഉദ്ദേശിക്കുന്നത്. ശമ്പളവര്‍ധനവും നടപ്പാക്കുന്നുണ്ട്.
ഇന്‍ഫോസിസ് കഴിഞ്ഞ വര്‍ഷത്തെ അത്രയും തന്നെ ജീവനക്കാരെ നിയമിക്കും എന്നറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3800 ഓളം ജീവനക്കാരെ നിയമിച്ചിരുന്നു.
ഒക്ടോബറില്‍ തുടങ്ങി 2019 മെയ് വരെ റിക്രൂട്ട്മെന്റ് തുടരുമെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.