മലേഷ്യയില്‍ കോലാലംപൂറില്‍ അടുത്തിടെ സാംസങ്ങ് ലൗഞ്ച് ചെയ്ത സാംസങ്ങ് എ9 നവംബര്‍ 4 ന് ഇന്ത്യന്‍ വിപണിയിലെത്തും. ലോകത്തിലെ ആദ്യത്തെ പിറകില്‍ മാത്രം നാല് ക്യാമറകള്‍ ഉള്ള ഫോണ്‍ എന്ന പദവിയുമായാണ് എ9 എത്തുന്നത്. 4 ക്യാമറ സെന്‍സറുകളോട് കൂടിയ ഫോണ്‍ എന്ന റെക്കോര്‍ഡ് ഇനി സാംസങിന് സ്വന്തം.
പിറകില്‍ നാല് ക്യാമറ എന്ന ആശയം പല കമ്പനികളുടെയും അണിയറയില്‍ രൂപം കൊള്ളുന്നുണ്ടായിരുന്നെങ്കിലും ഇത് ആദ്യമായി പ്രാവര്‍ത്തികമാക്കിയിരിക്കുന്നത് സാംസങ് ആണ്. ക്യാമറയ്ക്കു പുറമെ ഒരു പിടി സവിശേഷതയും എ9 കാഴ്ചവെയ്ക്കുന്നു. ഇന്‍ഫിനിറ്റി ഡിസ്പ്ലേ പോലുള്ള ഫീച്ചറുകള്‍ ഫോണിന് കരുത്തു പകരുന്നു. 18.5:9 അനുപാതത്തിലെത്തുന്ന ഡിസ്പ്ളേക്ക് പുറമെ 3ഡി ഗ്ലാസ് കര്‍വ്ഡ് ബാക്ക് വശവും ഫോണിന് മാറ്റ് കൂട്ടുന്നു. 8 ജിബി റാം ആണ് ഇന്റേണല്‍ മെമ്മറി.
മറ്റു ഫോണുകളെ അപേക്ഷിച്ച് ഇത്തരം സവിശേഷതകള്‍ എ9ന് ഉണ്ടെങ്കിലും ക്യാമറയുടെ പ്രത്യേകത തന്നെയാണ് എടുത്തു പറയേണ്ടത്. പിറകില്‍ വരുന്ന നാല് ക്യാമറകള്‍ f/1.7 അപ്പേര്‍ച്ചര്‍ ഉള്ള 24 മെഗാപിക്സല്‍, പ്രൈമറി ക്യാമറ, f/1.7 അപ്പേര്‍ച്ചര്‍ ഉള്ള 24 മെഗാപിക്സല്‍, പ്രൈമറി ക്യാമറ, f/2.4അപ്പേര്‍ച്ചര്‍ ഉള്ള 10 മെഗാപിക്സല്‍ ടെലിഫോട്ടോ ക്യാമറ, അള്‍ട്രാ വൈഡ് സൗകര്യമുള്ള f/2.4 അപ്പേര്‍ച്ചര്‍ ഉള്ള 8 മെഗാപിക്സല്‍ ക്യാമറ, ഫീല്‍ഡ് ഡെപ്ത്തിന് വേണ്ടി f/2.2 അപ്പേര്‍ച്ചര്‍ ഉള്ള 5 മെഗാപിക്സല്‍ ക്യാമറ എന്നിങ്ങനെയാണ്. ഇതിന് പുറമെ f/2.0അപ്പേര്‍ച്ചര്‍ ഉള്ള 24 മെഗാപിക്സല്‍ ക്യാമറ മുന്‍വശത്തും സ്ഥിതി ചെയ്യുന്നു.
സാംസങ്ങ് എ9 ന്റെ വില 51000 രൂപ ആയിരിക്കും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.