ഈസി ടു യൂസ് എന്ന മുഖമുദ്രയുമായി ഫെയ്സ്ബുക്കിന്റെ പുതിയ മെസഞ്ചര്‍ ആപ്പ്, മെസഞ്ചര്‍ 4, പുറത്തിറക്കി.
മെസഞ്ചര്‍ ആപ്പിലുള്ള എല്ലാ ഫീച്ചറുകളും പുതിയ ആപ്പിലുമുണ്ടാകും. ചാറ്റ്, പീപ്പിള്‍, ഡിസ്കവര് എന്നീ മൂന്ന് ടാബുകളാണുള്ളത്.
പീപ്പിള്‍ ടാബില്‍ പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിയും. ഓണ്‍ലൈനില്‍ സജീവമായി ആരെല്ലാം ഉണ്ടെന്നും അറിയാനാകും.
വാര്‍ത്തകള്‍ ഉടനടി അറിയുക, പുതിയ ഓഫറുകള്‍ അറിയുക, ഗൈമുകള്‍ കളിക്കുക, ബിസിനസ്സ് സംബന്ധമായ പുതിയ നവീകരണങ്ങല് നടത്തുക, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഡിസ്കവര് ടാബ് ഉപയോഗപ്പെടുന്നു.
വിവിധ കളര്‍ പാറ്റേണുകള്‍ ഉപയോഗിച്ച് ചാറ്റ് വിന്റോ ആകര്ഷകമാക്കിയിട്ടുണ്ടെന്നതാണ് മെസഞ്ചര്‍ 4ന്റെ മറ്റൊരു സവിശേഷത. ചാറ്റ് ബബിളുകള്ക്കും വ്യത്യസ്ത നിറങ്ങള്‍ നല്‍കാം. ആര്‍ക്കൈവ്ഡ് ചാറ്റ് താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ ചുവപ്പ് നിറം നീലയായി മാറുന്നു.
ലൈവ് ചാറ്റ് കൂടുതല്‍ വേഗത്തിലും മികവിലും ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ സ്റ്റിക്കേഴ്സ് സ്മൈലീസ് എന്നിവയുടെ രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായി ആകും പുതിയ ആപ്പിന്റെ വരവ്.