ന്യൂഡല്‍ഹി: വാട്സ് ആപ്പിലൂടെ പരസ്യം നല്കി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഫെയ്സ് ബുക്ക് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തി.
സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുക. പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും വമ്പിച്ച വരുമാനം ലഭിക്കുമെന്നാണ് അനുമാനം.
എന്നാല്‍ ആപ്പില്‍ പരസ്യം എന്നു മുതല്‍ ആരംഭിക്കുമെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പില്‍ വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്സ് ആപ്പിന് 25 കോടി ഉപഭോക്താക്കള്‍ ഇന്ത്യയില്‍ മാത്രം ഉണ്ടെന്നാണു കണക്കാക്കുന്നത്. 2014 ലാണ് ഫേസ്ബുക്ക് വാട്സ് ആപ്പിനെ ഏറ്റെടുത്തത്. ലോകമെമ്പാടുമുള്ള ആപ്പിന്റെ സ്വീകാര്യത കണക്കിലെടുത്ത് പരസ്യം നല്കാന് വന്‍കിട കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്.
തുടക്കത്തില്‍ സ്റ്റാറ്റസ് സെക്ഷനില്‍ മാത്രമായിരിക്കും പരസ്യം നല്‍കാനുള്ള സൗകര്യം എങ്കിലും മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതി ഉണ്ട്.