Tech

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വീണ്ടും പണിമുടക്കി; പ്രതിഷേധവുമായി ഉപഭോക്താക്കൾ ട്വിറ്ററിൽ

മുംബൈ: സാമൂഹിക മാദ്ധ്യമങ്ങളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വീണ്ടും പണിമുടക്കി. ഇന്ന് വൈകുന്നേരം ഏഴ് മണിയ്ക്കും ഒൻപത് മണിക്കുമാണ് ലോകത്ത് ഏറ്റവുമധികം ഉപഭോക്താക്കളുള്ള സാമൂഹിക മാദ്ധ്യമങ്ങളുടെ പ്രവർത്തനം അൽപ്പ സമയത്തേക്ക് നിലച്ചത്. Sorry, something went wrong. We’re working on getting this fixed as soon as we can. എന്ന മെസേജാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

ഏഴ് മണിക്ക് സൈറ്റ് ഡൌൺ ആയതിന് ശേഷം ഉടൻ തിരിച്ച് വന്നു. എന്നാൽ പിന്നീട് സൈറ്റ് ലോഡ് ആവാൻ ഏറെ സമയം വേണ്ടി വന്നു. ചില ഉപഭോക്താക്കൾക്ക് പ്രൊഫൈൽ പിക്ചറും കവർ ഫോട്ടോയും അടങ്ങുന്ന ഹെഡ്ഡർ ഭാഗം മാത്രം ലോഡ് ആയി നിന്നിരുന്നു. ഇവർക്ക് ടൈലൈൻ ലോഡ് ആവാൻ ഏറെ സമയം വേണഅടി വന്നു.

ഒൻപത് മണിയോടെ സൈറ്റ് വീണ്ടും ഡൌൺ ആവുകയായിരുന്നു.

ഫേസ്ബുക് പണിമുടക്കിയതോടെ പ്രതിഷേധവുമായി ഉപഭോക്താക്കൾ ട്വിറ്ററിലെത്തി. എന്നാൽ പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചുവെന്നും കാരണം വ്യക്തമല്ലെന്നും ഇതിനെപ്പറ്റി അന്വേഷണമാരംഭിച്ചുവെന്നും ഫേസ്ബുക് അധികൃതരെ ഉദ്ദരിച്ച് ഡൗണ്‍ഡിറ്റക്റ്റര്‍ എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസവും ഫേസ്ബുക് ടൈലൈൻ നിശ്ചലമായിരുന്നു. ഫേസ്ബുക്കിലെ പോസ്റ്റുകള്‍ കാണുന്ന സ്ഥലത്ത് പോസ്റ്റുകള്‍ കാണുവാന്‍ സാധിച്ചിരുന്നില്ല. ഡെസ്ക്ടോപ്പിൽ നിന്ന് കയറുന്നവർക്ക് Something went wrong എന്ന സന്ദേശമാണ് എഴുത കാണിച്ചിരുന്നത്. മൊബൈൽ ഉപഭോക്താക്കൾക്കും പ്രശ്നങ്ങളുണ്ടായിരുന്നു.

514 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close