വാഷിംഗ്ടണ്‍: ചൊവ്വാഗ്രഹത്തില്‍ നിന്നുള്ള ശബ്ദം പുറത്ത് വിട്ട് ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയില്‍ നിന്ന് പകര്‍ത്തിയ കാറ്റിന്റെ ശബ്ദമാണിത്. ഇന്‍സൈറ്റ് ലാന്‍ഡറിന്റെ സോളാര്‍ പാനലിന് മുകളിലൂടെ 10 മുതല്‍ 15 മൈല്‍ വേഗത്തില്‍ വരെ കാറ്റ് അതിശക്തിയായി വീറ്റുന്ന ശബ്ദമാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്.
അമേരിക്കന്‍ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെ തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ച കാറ്റിന്റെ ശബ്ദമാണ് പകര്‍ത്തിയതെന്ന് ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ബ്രൂസ് ബാനെര്‍ട് പറഞ്ഞു. ഇന്‍സൈറ്റ് ലാന്‍ഡറിലെ എയര്‍ പ്രഷര്‍ സെന്‍സറും സീസ്മോമീറ്ററുമാണ് കാറ്റിന്റെ കമ്പനം പകര്‍ത്തിയത്. 15 മിനിട്ടോളം ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണിത്.
കഴിഞ്ഞ നവംബര്‍ 26നാണ് ഇന്‍സൈറ്റ് ചൊവ്വയുടെ പ്രതലത്തില്‍ ലാന്‍ഡ് ചെയ്തത്. ചൊവ്വ ഗ്രഹവുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങള്‍ അറിയുക എന്നതാണ് ഇന്‍സൈറ്റിന്റെ പ്രധാനലക്ഷ്യം. ഏകദേശം 6817 കോടി രൂപയിലധികമാണ് പദ്ധതിയുടെ ചെലവ്.
നാസ പുറത്ത് വിട്ട വീഡിയോയിലെ ശബ്ദം
#Mars, I hear you and I’m feeling the good vibrations left in the wake of your Martian winds. Take a listen to the #SoundsOfMars I’ve picked up. 🔊
More on https://t.co/auhFdfiUMg pic.twitter.com/shVmYbfHRs— NASA InSight (@NASAInSight) December 7, 2018