പുതിയ വോയിസ് റെക്കോഡിങ്ങ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്കിന് സമാനമായുള്ള പുതിയ വോയിസ് റെക്കോര്‍ഡിങ്ങ് ഫീച്ചറാണ് ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ചത്.
വോയിസ് റെക്കോര്‍ഡ് ചെയ്ത് അയയ്ക്കാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ആപ്ലിക്കേഷനില്‍ ഒരു ബട്ടണ്‍ ലഭ്യമാക്കി. ഫേസ്ബുക്കും വാട്സാപ്പുംപോലെത്തന്നെ ഈ ഓപ്ഷനില്‍ വിരല്‍ അമര്‍ത്തി വോയ്സ് റെക്കോര്‍ഡ് ചെയ്യാവുന്നതാണ്.
റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ശബ്ദം വേവ് ഫയലായിട്ടാകും ചാറ്റ് വിന്‍ഡോയില്‍ ലഭിക്കുക.