കൊല്ലം : പ്രമുഖ ചലച്ചിത്ര-നാടക നടന് ഗീഥാ സലാം എന്ന അന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
നാടകങ്ങളിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച ഗീഥാ സലാം നാടകകൃത്ത്,സംവിധായകൻ എന്നീ നിലകളിലും സജീവമായിരുന്നു.
32 വര്‍ഷത്തോളം നാടകവേദിയല് നിറഞ്ഞു നിന്ന അദ്ദേഹം സീനിമാ സീരിയല്‍ അഭിനയത്തിലും തനതായ കൈയൊപ്പ് ചാര്‍ത്തി. സദാനന്ദന്റെ സമയം,ഈ പറക്കും തളിക,കുഞ്ഞിക്കൂനൻ,കുബേരൻ,ഗ്രാമഫോൺ,മാമ്പഴക്കാലം,ജലോത്സവം, റോമൻസ് എന്നീ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിനയിച്ചിട്ടുണ്ട്.
കബറടക്കം വ്യാഴാഴ്ച്ച രാവിലെ 10 ന് ഓച്ചിറ വടക്കെ ജുമാ അത്ത് കബർസ്ഥാനിൽ