സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 24 ഓവറില്‍ 69/1 എന്ന നിലയിലാണ് ഇന്ത്യ. ഒമ്പത് റണ്‍സ് നേടിയ കെ.എല്‍.രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 42 റണ്‍സുമായി മായങ്ക് അഗര്‍വാളും 16 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.
സിഡ്നിയില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. മത്സരം സമനിലയിലാണെങ്കിലും 14 വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഇന്ത്യയ്ക്ക് നേടാം. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. അഡ്ലെയ്ഡിലും മെല്‍ബണിലും ഇന്ത്യ വിജയം നേടിയപ്പോള്‍ പെര്‍ത്തില്‍ വിജയം ഓസീസിനൊപ്പമായിരുന്നു.