ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞും തണുപ്പും പിടിമുറുക്കിയതിന് പിന്നാലെ ഡല്‍ഹിയിലെ വായുനില ഏറ്റവും മോശം അവസ്ഥയിലെത്തി. വായു നിലവാര സൂചിക ഇന്ന് രാവിലെ 386 ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനിലയായി 7 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയത് 20 ഡിഗ്രി സെല്‍ഷ്യസുമാണ് ഇവിടെ രേഖപ്പെടുത്തിയത്.
മൂടല്‍മഞ്ഞ് കനത്തതോടെ ട്രെയിനുകള്‍ ഉള്‍പ്പെടെ വൈകിയോടുന്ന സ്ഥിതിയാണ്. 12ഓളം ട്രെയിനുകളാണ് ഇന്നലെ വൈകിയോടിയത്. അതേസമയം അന്തരീക്ഷ വായു മലിനീകരണം ജനങ്ങളെയും വളരെയധികം ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ മാറ്റങ്ങളും മറ്റും കാരണം ശ്വാസകോശ രോഗങ്ങള്‍ നഗരത്തില്‍ വളരെയധികം വര്‍ധിച്ചതായി ആശുപത്രികള്‍ വ്യക്തമാക്കുന്നു. ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതായി ഡോക്ടര്‍മാരും പറയുന്നു.