ന്യൂഡല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച കേസില്‍ കനയ്യ കുമാറിനും ഉമര്‍ ഖാലിദിനുമെതിരെ ഡല്‍ഹി പൊലീസ് ഇന്ന് കുറ്റപത്രം ചുമത്തും. ഇവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസ്. 2016 ഫെബ്രുവരിയില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലായിരുന്നു സംഭവം. പാര്‍ലമെന്റ് ആക്രമണക്കേസിലെ സൂത്രധാരന്‍ അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ജെഎന്‍യു ക്യാംപസില്‍ നടന്ന പരിപാടിയിലാണ് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്.
കനയ്യ കുമാര്‍, ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരാണ് പരിപാടി സംഘടിപ്പിക്കുകയും ഇതിന് നേതൃത്വം നല്‍കുകയും ചെയ്തത്. പരിപാടി സംഘടിപ്പിച്ചവരെന്ന നിലയില്‍ മൂന്ന് പേരെയും കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്‍ ആണ് കേസ് അന്വേഷിച്ചിരുന്നത്. ഡല്‍ഹി പട്യാല കോടതിയിലാണ് കുറ്റപത്രം ഫയല്‍ ചെയ്യുക.