തിരുവനന്തപുരം : കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാനാണ് പിണറായി വിജയന് സുപ്രീം കോടതിയില്‍ വ്യാജ സത്യവാങ്മൂലം നൽകിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരന് പിള്ള. വെർച്വൽ ക്യൂവിന് വേണ്ടി സി പി എം അണികള്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച യുവതികളുടെ വിവരങ്ങളാണ് പിന്നറായി സര്‍ക്കാര്‍ സുപ്രീം കോടതി ചോദിക്കാതെ വലിഞ്ഞു കയറി സത്യവാങ് മൂലം എന്ന പേരില്‍ നല്‍കിയത് .
ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജി സ്പെഷല്‍ ഓഫീസറായി അവിടെ ഉണ്ട്. നിലവിലെ കാര്യങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനും മൂന്നംഗ നിരീക്ഷണ സമിതിയുമുണ്ട്. ഇവര്‍ക്ക് ഒന്നും ഇത്തരം റിപ്പേള്ട്ട് നല്‍കാത്ത പിണറായി സര്‍ക്കാര്‍ ഇത്തരം സത്യവാങ് മൂലം നല്‍കിയത് പുനപരിശോധന വിധിയെ സ്വാധീനിക്കാനാണെന്നും ശ്രീധരന് പിള്ള ചൂണ്ടി കാട്ടി .
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ഭക്തരുടെ മനസ്സിനെയും ക്ഷേത്രത്തെയും ഇല്ലാത്തക്കാന്‍ പിണറായി വിദേശത്ത് നിന്ന് വല്ല അച്ചാരവും വാങ്ങിയോ എന്ന് വ്യക്തമാക്കണം വിശ്വാസികളുടെ വികാരത്തെ പോലീസ് ശക്തി ഉപയോഗിച്ച് വീണ്ടും വീണ്ടും അപമാനിക്കുന്നത് സൂക്ഷിച്ചു വേണം. തീ കൊളളി കൊണ്ട് തല ചൊറിയരുത് . തന്റെ പിടിവാശി തീര്‍ക്കാന്‍ ഏത് അറ്റം വരെയും പിണറായി വിജയന് പോകുമെന്നതിന്റെ തെളിവാണ് വ്യാജ സത്യവാങ് മൂലമെന്നും ശ്രീധരന് പിള്ള ആരോപിച്ചു.