വാഷിംങ്ടണ്‍: ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഫോണിലെ പല വിഭാഗങ്ങളിലേക്കും പ്രവേശിക്കാനുള്ള അനുമതി ഇപ്പോള്‍ ഭൂരിഭാഗം ആപ്പുകളും ചോദിക്കാറുണ്ട്. കോണ്ടാക്ട്സ്, ക്യാമറ, ലൊക്കേഷന്‍ തുടങ്ങിയവയില്‍ കൈകടത്താന്‍ ആപ്പുകള്‍ക്ക് പരോക്ഷമായെങ്കിലും ഉപഭോക്താക്കള്‍ക്ക് അനുമതി നല്‍കേണ്ടി വരുന്നു. സ്വകാര്യ സുരക്ഷയ്ക്ക് ഇത് പലപ്പോഴും ഭീഷണിയാവാറുമുണ്ട്.അതിനാല്‍ തന്നെ ഇത്തരം ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ ഗൂഗിള്‍ നടപടികള്‍ ആരംഭിച്ചു.
മാര്‍ച്ച് 9 നകം അനുമതി തേടിയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നാണ് ഗൂഗിള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആപ്പുകളുടെ പ്രവര്‍ത്തനത്തിന് അനിവാര്യമായവയ്ക്ക് അത്തരത്തില്‍ പ്രസ്താവന നല്കി സത്യവാങ്മൂലം നല്‍കണം. ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കാത്ത പക്ഷം ആപ്പുകളെ മുന്നറിയിപ്പ് കൂടാതെ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യുമെന്നും ഗൂഗിള്‍ അറിയിച്ചു.