ബംഗലൂരു: കര്‍ണാടകയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. നാല്‍പ്പതോളം പേര് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.
കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. നിര്‍മ്മാണത്തിലിരുന്ന ആറ് നില കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ പെട്ടവര്‍ നിര്മ്മാണത്തൊഴിലാളികളാണെന്നാണ് സൂചന. നാല്‍പ്പതോളം തൊഴിലാളികളാണ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. മരണ സാധ്യത ഉയരാന്‍ സാധ്യതയുണ്ട്.
രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. പോലീസും ഫയര്‍ഫോഴ്സുമടക്കമുളളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.