ന്യൂഡൽഹി : മുൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ ചുവടുകൾ പിന്തുടരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പുതിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ചുമതലയേറ്റ ശേഷമുള്ള ആദ്യ ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി , ഈ ഉത്തരവാദിത്തം നൽകിയതിലൂടെ ഞാൻ ബഹുമാനിതനായി . സുഷമ സ്വരാജ് ജിയൂടെ പാത പിന്തുടരുന്നത് ഏറെ അഭിമാനകരം ‘ ജയശങ്കർ ട്വീറ്റ് ചെയ്തു .
അനാരോഗ്യം നിമിത്തം മന്ത്രിസഭയിലേക്കില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയതോടെയാണ് മുൻ വിദേശ കാര്യ സെക്രട്ടറി കൂടിയായ സുബ്രഹ്മണ്യം ജയശങ്കർ വിദേശ കാര്യമന്ത്രിയായി മാറിയത് . 2014-2015 കാലഘട്ടത്തിൽ അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറായിരിക്കെ ഇന്ത്യ – യു എസ് ആണവ കരാർ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു .
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജയശങ്കർ ആഗോളതലത്തില്‍ നിയന്ത്രിച്ചിരുന്ന മോദി സർക്കാരിന്റെ വിദേശനയങ്ങൾ നടപ്പിലാക്കിയ വ്യക്തി കൂടിയാണ് .