ഇന്ത്യൻ ടീമിലെ മികച്ച പാചകക്കാരനും മോശം ഡാൻസറും സച്ചിനാണ്; ഒപ്പം കറങ്ങാനാഗ്രഹിക്കാത്ത താരം ധോണി; ഉരുളക്ക് ഉപ്പേരിപോലെ മറുപടിയുമായി സേവാഗ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യൻ ടീമിലെ മികച്ച പാചകക്കാരനും മോശം ഡാൻസറും സച്ചിനാണ്; ഒപ്പം കറങ്ങാനാഗ്രഹിക്കാത്ത താരം ധോണി; ഉരുളക്ക് ഉപ്പേരിപോലെ മറുപടിയുമായി സേവാഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2019, 03:47 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇന്ത്യൻ ടീമിൽ ഓരോ കാര്യങ്ങളിലും മികച്ചവരും മോശമായവരുമാരെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ്. ലോകകപ്പിനിടയിലാണ് അവതാരകയുടെ ചോദ്യത്തിന് ഉരുളയ്‌ക്ക് ഉപ്പേരിപോലെ മറുപടിയുമായി സേവാഗ് എത്തിയത്. തമാശ രൂപേണയുള്ള സേവാഗിന്റെ ഉത്തരങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ടീമിലെ സെൽഫി കൂടുതൽ ഇഷ്ടപ്പെടുന്ന താരം ആര് എന്നതായിരുന്നു ആദ്യ ചോദ്യം. ഒന്ന് ആലോചിച്ചതിന് ശേഷം മറുപടിയെത്തി. അത് ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയാണെന്ന്. വിരാട് എവിടെ പോയാലും ആളുകൾക്ക് വേണ്ടി സെൽഫിയെടുത്ത് നൽകുമെന്നും താനും ഇപ്പോൾ അങ്ങനെയാണെന്നും വീരു പറഞ്ഞു.

ടീമിലെ മോശം ഡാൻസർ ആരെന്നതായിരുന്നു അടുത്ത ചോദ്യം. ആലോചിക്കുന്നതിനു മുൻപേ മറുപടിയെത്തി. അത് സച്ചിനാണ്. ടീമിലെ മികച്ച പാചകക്കാരനും സച്ചിനാണെന്നും അടുത്ത ചോദ്യത്തിന് മറുപടിയായി വീരു പറഞ്ഞു.

ടീമിലെ മികച്ച പാട്ടുകാരൻ ആരെന്ന ചോദ്യത്തിന് സുരേഷ് റെയ്ന എന്നായിരുന്നു മറുപടി. സ്വന്തം പാട്ടിനെ പറ്റി ചോദിച്ചപ്പോൾ താനൊരു ബാത്ത് റൂം സിംഗറാണെന്ന് സേവാഗ് പ്രതികരിച്ചു. ടീമിലെ പ്രത്യേകം ശ്രദ്ധിക്കേണ്ട താരം അനിൽ കുംബ്ലൈയാണ്. കാരണം അദ്ദേഹം കളിക്കളത്തിൽ ബഹളക്കാരനായിരുന്നുവെങ്കിലും ഡ്രസ്സിംഗ് റൂമിൽ ശാന്തനായിരുന്നു. അതിനാൽ തന്നെ വലിയ ബഹളമുണ്ടാക്കി അദ്ദേഹത്തെ ശല്യം ചെയ്യാതിരിക്കാൻ താൻ ശ്രദ്ധിക്കുമായിരുന്നു.

ഒപ്പം നടക്കാൻ ഇഷ്ടമില്ലാത്ത താരം ആരെന്ന ചേദ്യത്തിന് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി എന്നായിരുന്നു മറുപടി. അതിന് കൃത്യമായ വിശദീകരണവുമുണ്ട് സേവാഗിന്. ധോണിയെ ഒരുപാടുപേർ പിന്തുടരുന്നതുകൊണ്ടാണ് അത് സാധിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഡിഷ് ദ ഡർട്ട് എന്ന് പേരിലാണ് ഐസിസി തങ്ങളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്.

https://www.facebook.com/icc/videos/1199940223522179/

 

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies