എഡ്ജ്ബാസ്റ്റൺ: ലോകകപ്പ് ക്രിക്കറ്റിൽ സെമി സാധ്യത സജീവമാക്കി പാകിസ്ഥാൻ. ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച അവർ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി. കിവീസ് ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം അഞ്ച് പന്തും ആറു വിക്കറ്റും ശേഷിക്കെ അവർ മറികടന്നു.
101 റൺസുമായി പുറത്താകാതെ നിന്ന ബാബർ അസമാണ് കളിയിലെ താരം. ഹാരിസ് സൊഹൈൽ 68 റൺസെടുത്തു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസെടുത്തത്. 97 റൺസുമായി പുറത്താകാതെ നിന്ന ജെയിംസ് നീഷമാണ് അവരെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. കോളിൻ ഡി ഗ്രാൻഹോം 64ഉം ക്യാപ്‍റ്റൻ കെയിൻ വില്യംസൺ 41ഉം റൺസെടുത്തു. 28 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്‌ത്തിയ ഷാഹീൻ ഷാ അഫ്രീദിയാണ് ന്യൂസിലൻഡ് ഇന്നിംഗ്സിന് കടിഞ്ഞാണിട്ടത്.
തോറ്റെങ്കിലും 11 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ്.















