ലങ്കയെ തകർത്ത് ദക്ഷിണാഫ്രിക്ക
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലങ്കയെ തകർത്ത് ദക്ഷിണാഫ്രിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2019, 07:35 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് ഒൻപത് വിക്കറ്റ് ജയം. 204 റൺസ് വിജയലക്ഷ്യം 76 പന്തുകൾ ശേഷിക്കെ പ്രോട്ടീസ് ബാറ്റിംഗ് നിര മറികടന്നു. 25 റൺസ് വഴങ്ങി ലങ്കയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്‌ത്തിയ ഡ്വയ്ൻ പ്രിട്ടോറിയസാണ് കളിയിലെ താരം. തോൽവിയോടെ ലങ്കയുടെ സെമി സാധ്യത മങ്ങി.

ആദ്യം ബാറ്റ് ചെയ്ത ലങ്കയ്‌ക്ക് സ്കോർബോർഡ് തുറക്കും മുൻപെ നായകൻ ദിമുത് കരുണരത്നയുടെ വിക്കറ്റ് നഷ്ടമായി. റബാദയുടെ ആദ്യ പന്തിൽ. പിന്നെ കുശാൽ പെരേരയും അവിഷ്ക ഫെർണാണ്ടോയും രണ്ടാം വിക്കറ്റിൽ അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട്. ഇരുവരെയും 30 റൺസിന് പുറത്താക്കിയ പ്രിട്ടോറിയസ് കുശാൽ മെൻഡിസിനെ വീഴ്‌ത്തി ലങ്കയെ ഞെട്ടിച്ചു.

എയ്ഞ്ചലോ മാത്യൂസും ജീവൻ മെൻഡിസും പൊരുതാതെ മടങ്ങിയതോടെ ലങ്കയുടെ പ്രതീക്ഷയറ്റു. ക്രിസ് മോറിസിനായിരുന്നു ഇരുവരുടേയും വിക്കറ്റ്. ചെറുത്തുനിന്ന ധനഞ്ജയ ഡിസിൽവയും തിസാര പെരേരയും ലങ്കയെ 200 ന് അരികെയെത്തിച്ചു.

204 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പ്രോട്ടീസിന് ക്വിന്‍റൺ ഡികോക്കും ഹഷിം അംലയും ചേർന്ന നൽകിയത് ഭേദപ്പെട്ട തുടക്കം. ഡികോക്കിനെ 15 റൺസ് എടുത്ത് നിൽക്കെ മലിംഗ മികച്ചൊരു യോർക്കറിൽ മടക്കി. അംലയ്‌ക്ക് കൂട്ടായി ഡു പ്ലസി എത്തിയതോടെ ദക്ഷിണാഫ്രിക്ക അനായാസ ജയത്തിലേക്ക്.

ഹഷിം ആംല 105 പന്തിൽ 80 ഉം ഡു പ്ലസി 103 പന്തിൽ 96 റൺസുമായി പുറത്താകാതെ നിന്നു. ഈ ലോകകപ്പിലെ രണ്ടാം ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

തോൽവിയോടെ ലങ്കയുടെ സെമി സാധ്യത മങ്ങി. വെസ്റ്റ് ഇൻഡീസിനും ഇന്ത്യയ്‌ക്കുമെതിരെ ശേഷിക്കുന്ന മത്സരങ്ങളിൽ ജയിച്ചാലും ലങ്കയ്‌ക്ക് സെമി കാണണമെങ്കിൽ ഇംഗ്ലണ്ട്, പാകിസ്ഥാൻ ബംഗ്ലാദേശ് ടീമുകളുടെ മത്സര ഫലങ്ങൾ നിർണായകമാകും.

Share
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies