കുവൈറ്റ് സിറ്റി – നാട്ടിലേക്ക് പോകാനാവാതെ കുവൈറ്റില്‍ കുടുങ്ങിക്കിടന്ന കോട്ടയം മുണ്ടക്കയം സ്വദേശിനി രാജിയെ നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ നിര്‍ദ്ദേശപ്രകാരം ബിജെപി എന്‍.ആര്.ഐ.സെല്‍ സംസ്ഥാന കണ്‍വീനര്‍ ഹരികുമാര്‍, സംസ്ഥാന ഭാരവാഹി രാജശേഖരന്, കുവൈറ്റിലെ സാമൂഹ്യ പ്രവര്ത്തകന് മനോജ് മാവേലിക്കര, ബിജെപി പൂഞ്ഞാര്‍ മണ്ധലം ജനറല്‍ സെക്രട്ടറി കെ.ബി. മധു എന്നിവരുടെ സംയുക്ത പ്രവര്‍ത്തനഫലമായാണ് രാജിയെ നാട്ടിലെത്തിക്കുവാന്‍ കഴിഞ്ഞത്. എറണാകുളത്തെ ഒരു ഏജന്‍സി മുഖേന കുവൈറ്റിലെത്തിയ ഇവര്‍ മാസങ്ങളായി നാട്ടില്‍പോകാനാകാതെ ദുരിതത്തിലായിരുന്നു. ബിജെപി എന്‍.ആര്.ഐ. സെല്‍ നല്കിയ വിമാനടിക്കറ്റ് രാജശേഖരനും മാനോജ്മാവേലിക്കരയും ചേര്‍ന്ന് കൈമാറി.